Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fatima Tehlia

ഫാത്തിമ തെഹ്‌ലിയക്കെതിരേ അശ്ലീല, വര്‍ഗീയ പ്രചാരണം; യു​​ഡി​​എ​​ഫ് തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന് പ​​രാ​​തി ന​​ല്‍കി

പേ​​രാ​​മ്പ്ര: പേ​​രാ​​മ്പ്ര നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ല്‍ എ​​ല്‍ഡി​​എ​​ഫ് ക​​ണ്‍വീ​​ന​​ര്‍ ടി.​​
പി. രാ​​മ​​കൃ​​ഷ്ണ​​നോ​​ട് ഏ​​റ്റു​​മു​​ട്ടു​​ന്ന യൂ​​ത്ത്‌​​ലീ​​ഗ് വ​​നി​​താ നേ​​താ​​വ് ഫാ​​ത്തി​​മ തെ​​ഹ്‌​​ലി​​യ​​ക്കെ​​തി​​രേ അ​ശ്ലീല പ്ര​​ചാ​​ര​​ണ​​ത്തോ​​ടൊ​​പ്പം വ​​ര്‍ഗീ​​യ പ്ര​​ചാ​​ര​​ണ​​വും ന​​ട​​ത്തു​​ന്ന​​താ​​യി പ​​രാ​​തി.

എ​​ല്‍ഡി​​എ​​ഫ് വാ​​ഹ​​ന അ​​നൗ​​ണ്‍സ്‌​​മെ​​ന്‍റി​​ലൂ​​ടെ വ്യാ​​ജ വ​​ര്‍ഗീ​​യ പ്ര​​ചാ​​ര​​ണം ന​​ട​​ത്തു​​ന്നു​​വെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ട്ടി യു​​ഡി​​എ​​ഫ് പേ​​രാ​​മ്പ്ര മ​​ണ്ഡ​​ലം ക​​മ്മി​​റ്റി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നും പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലും പ​​രാ​​തി ന​​ല്‍കി.

വ​​ര്‍ഗീ​​യ പ്ര​​ചാ​​ര​​ണം ന​​ട​​ത്തു​​ന്ന​​തി​​ന്‍റെ വീ​​ഡി​​യോ യു​​ഡി​​എ​​ഫ് സ​​മാ​​ഹ​​രി​​ച്ചി​​ട്ടു​​ണ്ട്. പ​​ര​​മാ​​വ​​ധി തെ​​ളി​​വു​​ക​​ള്‍ സ​​മാ​​ഹ​​രി​​ച്ച് ശ​​ക്ത​​മാ​​യ നി​​യ​​മ​​പോ​​രാ​​ട്ടം ന​​ട​​ത്തു​​മെ​​ന്ന് ഫാ​​ത്തി​​മ തെ​​ഹ്‌​​ലി​​യ പ​​റ​​ഞ്ഞു.

തോ​​ല്‍വി ഭ​​യ​​ന്നാ​​ണ് എ​​ല്‍ഡി​​എ​​ഫ് ഇ​​ത്ത​​രം ത​​രം​​താ​​ണ വ​​ര്‍ഗീ​​യ പ്ര​​ചാ​​ര​​ണ​​ങ്ങ​​ളി​​ലേ​​ക്ക് ക​​ട​​ക്കു​​ന്ന​​തെ​​ന്നും വ​​ട​​ക​​ര​​യി​​ലെ കാ​​ഫി​​ര്‍ പ്ര​​യോ​​ഗ​​ത്തി​​ന് സ​​മാ​​ന​​മാ​​യ നീ​​ക്ക​​മാ​​ണ് പേ​​രാ​​മ്പ്ര​​യി​​ലും ന​​ട​​ക്കു​​ന്ന​​തെ​​ന്നും യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ള്‍ ആ​​രോ​​പി​​ച്ചു.

ഫാ​​ത്തി​​മ തെ​​ഹ്‌​​ലി​​യ​​യും ടി.​​പി. രാ​​മ​​കൃ​​ഷ്ണ​​നും ത​​മ്മി​​ല്‍ ക​​ടു​​ത്ത പോ​​രാ​​ട്ട​​മാ​​ണ് പേ​​രാ​​മ്പ്ര​​യി​​ല്‍ ന​​ട​​ക്കു​​ന്ന​​ത്.

 

Latest News

Corehub Up